
Feb 05, 2026 03:47 PM
കോട്ടയം : സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി കോട്ടയം ഇരുപത്തിരണ്ടാം വാർഡിലെ ശ്രീമതി ആർ സി രമണിക്കും കുടുംബത്തിനുമായി നിർമിച്ച വീടിന്റെ സമർപ്പണം നടന്നു. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ കൃഷ്ണൻ നമ്പൂതിരി കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി. രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം ജില്ലാ സംഘചാലക് മാനനീയ എ കേരളവർമ്മ കുടുംബത്തിന് മംഗളപത്രം കൈമാറി തുടർന്ന് അദ്ദേഹം സേവാ സന്ദേശവും നൽകി. സേവാഭാരതി കോട്ടയം മുനിസിപ്പാലിറ്റി അധ്യക്ഷൻ ശ്രീ പി പി ഗോപാലകൃഷ്ണൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ ശ്രീ രവികുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ രതീഷ് കൃതജ്ഞത അർപ്പിച്ചു.