
Jan 08, 2026 02:59 PM
കോട്ടയം : സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി, മീനടം പഞ്ചായത്ത് 13-ാം വാർഡിൽ ഷീലാകുമാരി കിഴക്കേടത്തിനും കുടുംബത്തിനുമായി നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. സേവാഭാരതി മീനടം പ്രസിഡന്റ് ശ്രീ അജിത്കുമാർ ചിറക്കൽ അധ്യക്ഷനായ ചടങ്ങിൽ, കേരള നിയമസഭയുടെ മുൻ ചീഫ് വിപ് ശ്രീ പി. സി. ജോർജ് താക്കോൽദാനം നിർവ്വഹിച്ചു. ചടങ്ങിൽ സംസാരിച്ച അദ്ദേഹം, സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സമൂഹത്തിനായി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ മഹത്വം പ്രത്യേകം പ്രശംസിച്ചു. ഗൃഹപ്രവേശന ചടങ്ങുകളുടെ ഉദ്ഘാടനം ആർഎസ്എസ് വിഭാഗ് സംഘചാലക് മാനനീയ പി.പി. ഗോപി സർ നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. തുടർന്ന്, സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ കെ.വി. രാജീവ് മംഗളപത്രവും കുടുംബത്തിന് സമർപ്പിച്ചു. ജില്ലാ സംഘചാലക് മാനനീയ എ. കേരളവർമ്മ സേവാ സന്ദേശം നൽകി. വ്യാപാരി വ്യവസായി സംഘം സംസ്ഥാന സെക്രട്ടറി ശ്രീ ശരത്ചന്ദ്രൻ മീനടം ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സേവാഭാരതി മീനടം സെക്രട്ടറി ശ്രീ എം. പി. ശ്രീധരൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ശ്രീമതി മഞ്ജുഷ ബിജു കൃതജ്ഞതയും രേഖപ്പെടുത്തി.