Feb 19, 2025 12:50 PM
ചങ്ങനാശ്ശേരി സേവാഭാരതിയുടെ നേതൃത്വത്തിൽ സ്വാവലംബൻ എന്ന പേരിൽ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. 2024 നവംബർ 28 രാവിലെ 11.10നും 12.10 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ തിരുമല ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിൽ വച്ച് സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി സേവാഭാരതി വൈസ് പ്രസിഡന്റ് പ്രസീദാ കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേവാഭാരതി സെക്രട്ടറി മുരളീധരന്‍ സി ആർ, ജില്ലാ ജനറൽ സെക്രട്ടറി കെ ജി രാജേഷ്, സക്ഷമ സംസ്ഥാന സംഘടന സെക്രട്ടറി ഓ.ആർ ഹരിദാസ്, രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് കാര്യവാഹ് കൃഷ്ണ കുമാർ, സേവാഭാരതി ട്രഷറർ അഡ്വ. ആർ രോഹിത്, ഐടി കോർഡിനേറ്റർ ഗോകുൽ എസ് കുമാർ, കാർത്തിക വി നായർ, ശാന്തി മുരളീധരൻ എന്നിവർ സംസാരിച്ചു.