
Nov 10, 2025 04:57 PM
കോട്ടയം : ബാല വികാസ കേന്ദ്ര സമന്വയ സമിതികേരളം 2025 ഒക്ടോബർ 11,12 തീയതികളിൽ സേവാ സദനങ്ങളിലെ വിദ്യാർത്ഥി കാര്യകർത്താക്കൾക്ക് വേണ്ടിയുള്ള ശിബിരം കോട്ടയം, വാഴൂർ പുണ്യം ബാലഭവനിൽ വെച്ച് നടന്നു. വാഴൂർ തീർത്ഥ പാദാശ്രമം കാര്യദർശി സംപൂജ്യ ഗരുഡധ്വജാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടന കാലാംശത്തിൽ ബാല വികാസ കേന്ദ്ര സമന്വയ സമിതി പ്രസിഡന്റ് ശ്രീ എം.രാജീവൻ അധ്യക്ഷത വഹിച്ചു . ജോയിൻ സെക്രട്ടറി ശ്രീമതി എൻ. രതി സ്വാഗതവും, വൈസ് പ്രസിഡന്റ് എൻ. ഇ. ജയപ്രകാശ് കൃതജ്ഞതയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ കാലാംശങ്ങളിൽ സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി ശ്രീ കെ വി രാജീവ്, ക്ഷേത്ര സംരക്ഷണ സമിതി മേഖല സെക്രട്ടറി പി എൻ ബാലകൃഷ്ണൻ മാസ്റ്റർ, ബാല വികാസ കേന്ദ്ര സമന്വയ സമിതി സംഘടന സെക്രട്ടറി ആർ സജീവൻ എന്നിവർ ക്ലാസുകൾ എടുത്തു.
സമാപന കലാംശത്തിൽ ദക്ഷിണ പ്രാന്ത ബൗദ്ധിക് പ്രമുഖ് ശ്രീ. പി. ഉണ്ണികൃഷ്ണൻ പങ്കെടുത്ത് മാർഗ്ഗ നിർദ്ദേശം നൽകി. കാര്യശാല, ശ്രേണി ബൈoക്, ശാഖ എന്നിവയും ശിബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. 20 സദനങ്ങളിൽ നിന്ന് 49 ആൺകുട്ടികളും 28 പെൺകുട്ടികളും 20 ഛാത്രാവാസ് പ്രമുഖന്മാരും ശിബിരത്തിൽ പങ്കെടുത്തു.