
Mar 09, 2026 12:49 PM
കോട്ടയം : സാന്ത്വനസ്‌പർശം റീഹാബിലിറ്റേഷൻ തെറാപ്പിസെന്ററിന് പൂഞ്ഞാറിൽ തുടക്കം. സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി പൂഞ്ഞാർ ശ്രീനിലയം ബിൽഡിംഗ്സിൽ ആരംഭിക്കുന്ന കോട്ടയം ജില്ലയിലെ ആദ്യത്തെ സാന്ത്വനസ്‌പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ഗോവ അഡീഷണൽ ഇൻകം ടാക്സ് കമ്മീഷണർ ശ്രീ ജ്യോതിസ് മോഹൻ ഐ.ആർ.എസ് നിർവഹിച്ചു. സേവാഭാരതി പൂഞ്ഞാർ പ്രസിഡന്റ് എ.എൻ. ഹരികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി സെന്ററിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രതിനിധി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിന്റ് അരീപ്ലാക്കൽ, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് കെ.എൻ.ആർ. നമ്പൂതിരി, പഞ്ചായത്ത് മെമ്പർ ടി. എസ്. ശ്യാംകുമാർ, പി.ആർ. രാജേന്ദ്രൻ, ആർ. രാജീവ് വെട്ടിമറ്റം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സെന്ററിൽ ഫിസിയോ തെറാപ്പി , സ്പീച് തെറാപ്പി , ഓക്യൂപേഷണൽ തെറാപ്പി തുടങ്ങിയ വിവിധങ്ങളായ തെറാപ്പികൾ അടങ്ങിയായ സേവനങ്ങൾ അർഹരായവർക്ക് ലഭ്യമാകും.