
Mar 17, 2026 12:58 PM
കോട്ടയം : സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയോജിച്ചു നടപ്പിലാക്കുന്ന കേരളത്തിലെ ഏട്ടാമത്തെതും കോട്ടയം ജില്ലയിലെ രണ്ടാമത്തെതുമായ സാന്ത്വന സ്പർശം തെറാപ്പി സെന്റർ ഏറ്റുമാനൂർ രാമകൃഷ്ണ ബിൽഡിങ്ങിൽ ആരംഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്കുണ്ടാകുന്ന ശിശു രോഗങ്ങൾ (സെറിബ്രൽ പാൾസി, CDH, CTEV, മസ്ക്കുലർ ഡിസ്ട്രോഫി,തുടങ്ങിയവ), ശാസ്ത്രക്രിയനന്തര ശാരീരിക രോഗങ്ങൾ, ന്യൂറോ രോഗങ്ങൾ, സന്ധി രോഗങ്ങൾ തുടങ്ങിയവക്കുള്ള സൗജന്യമായ ചികിത്സ ആണ് ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം, സേവാഭാരതി ഏറ്റുമാനൂർ അദ്ധ്യക്ഷൻ ശ്രീ സോമൻ ഗംഗാധരൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, പ്രശസ്ത സാങ്ക്രമിക രോഗ വിദഗ്ധൻ ഡോക്ടർ സജിത്കുമാർ നിർവ്വഹിച്ചു. സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീറാംശങ്കർ പദ്ധതിയെ സദസ്സിന് വിശദമായി പരിചയപ്പെടുത്തി.
സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ കൃഷ്ണൻ നമ്പൂതിരി, സേവാഭാരതി കോട്ടയം ജില്ലാ അധ്യക്ഷ അഡ്വ രശ്മി ശരത്, സേവാഭാരതി ഏറ്റുമാനൂർ രക്ഷാധികാരി ഡോക്ടർ വി വി സോമൻ, കൗൺസിലർ ശ്രീമതി രശ്മി ശ്യാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വൈക്കം ജില്ലാ സംഘചാലക് മാനനീയ എം ജി സോമനാഥ് യോഗത്തിൽ സേവസന്ദേശം നൽകി. സേവാഭാരതി ഏറ്റുമാനൂർ സെക്രട്ടറി ശ്രീ അനീഷ് മോഹനൻ സ്വാഗതവും സാന്ത്വന സ്പർശം കോർഡിനേറ്റർ ശ്രീ ജേക്കബ് കുപ്ലിക്കാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി.