May 26, 2025 12:41 PM
കോട്ടയം : 2021 ഒക്ടോബർ 16ന് കോട്ടയം ഇടുക്കി ജില്ലകളിലെ കൂട്ടിയ്ക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർക്ക് , സേവനങ്ങളുടെ അവസാനഘട്ടമായി ഇളംകാടിനടുത്ത് കൊടുങ്ങയിൽ 50സെന്റ് സ്ഥലം വാങ്ങിച്ചു നിർമ്മിച്ച 8 വീടുകളുടെ ഗൃഹപ്രവേശവും താക്കോൽദാനവും 2025 ജൂൺ 23ന് ബഹു. കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിച്ചുകൊള്ളുന്നു...