
Aug 05, 2025 05:23 PM
കോട്ടയം : ദേശീയ സേവാഭാരതി കോട്ടയം ജില്ലാ വാർഷിക പൊതുയോഗം 2025 ഓഗസ്റ്റ് 3ന് കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ നടന്നു. വാർഷിക പൊതുയോഗം DRDO റിട്ട സയന്റിസ്റ്റ് ഡോക്ടർ എസ് വേണുഗോപാൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ സംസാരിച്ചു. സേവാഭാരതി കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ കെ ജി പ്രിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ രശ്മി ശരത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ കെ ജി രാജേഷ്, നമ്മെ വിട്ടു പിരിഞ്ഞ സംഘടനാ തലത്തിൽ അടിത്തറ പാകിയ പ്രവർത്തകരുടെയും, കലാ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചവരുടെയും ഉൾപ്പടെ എല്ലാ ആളുകളുടെയും ഓർമയ്ക്ക് മുന്നിൽ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീ കെ ജി രാജേഷ് കഴിഞ്ഞ വർഷത്തെ വാർഷിക പൊതുയോഗ മിനിറ്റ്സും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ച ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം ഉത്തര പ്രാന്ത പ്രചാരക് ശ്രീ സുദർശൻ സേവാ സന്ദേശവും അവതരിപ്പിച്ചു. യോഗത്തിൽ രാഷ്ട്രീയ സേവാഭാരതി പബ്ലിഷ് ചെയ്ത ആപത് സേവയുടെ വാർഷിക പതിപ്പ് സുദർശൻ ജി, ഡോക്ടർ വേണുഗോപാലിനു നൽകിക്കൊണ്ട് പതിപ്പ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ട്രഷറർ എ എൻ ഹരികുമാർ വരവ് ചെലവ് കണക്കവതരിപ്പിച്ചു. ശ്രീ പി പി ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കൃതജ്ഞത പറഞ്ഞു, യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ഡോ കൃഷ്‌ണൻ നമ്പൂതിരി, ശ്രീ കെ സുരേഷ്‌കുമാർ എന്നിവർ സഭയിൽ സാന്നിധ്യം, 11.30ന് ഉത്ഘാടന സഭ സമാപിച്ചു. വിവിധ യൂണിറ്റുകളുടെ വിശേഷവൃത്തം അവതരിപ്പിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് ശ്രീ ആർ സാനു 2025-26 വർഷത്തെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ സമിതി അംഗങ്ങളുടെ പ്രഖ്യാപനം നടത്തി. പ്രസിഡൻ്റ് അഡ്വ രശ്മി ശരത്, ജനറൽ സെക്രട്ടറി ശ്രീ ദിനേശ്, ട്രഷറർ ശ്രീ എ എൻ ഹരികുമാർ അടങ്ങുന്ന 31 അംഗ സമിതി. സഭയിൽ ജനറൽ സെക്രട്ടറി ജെ ദിനേശ് ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു, തുടർന്ന് ശ്രേണീ ബൈടെക്കുകൾ നടന്നു. ഉച്ച ഭക്ഷണത്തിനു ശേഷം ശ്രേണീ സംഘജില്ലാ ബൈടെക്കുകൾ നടന്നു
തുടർന്ന് നടന്ന സമാപന സഭയിൽ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ സെക്രട്ടറി ജെ ദിനേശ് സ്വാഗതവും യോഗ സംഷിപ്തവും, കല അജി വ്യക്തി ഗീതവും, സേവാഭാരതി കേരളം, സംസ്ഥാന സെക്രട്ടറി ശ്രീ കെ സുരേഷ്‌കുമാർ സമാപന സന്ദേശവും നൽകി.
ചടങ്ങിൽ ജില്ലയിലെ വിവിധ സേവാഭാരതി യൂണിറ്റുകളിൽ നിന്നായി, 257 യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കൃതജ്ഞത പറഞ്ഞ് ശാന്തിമന്ത്രത്തോടെ ചടങ്ങിന് സമാപനമായി.