
Nov 08, 2025 12:26 PM
കോട്ടയം : സേവാഭാരതി തലയാഴം ഒക്ടോബർ 2ന് വിജയദശമി ദിവസം സൗജന്യ ചിത്രരചന പഠന ക്ലാസിന് തുടക്കം കുറിച്ചു. തലയാഴം സമിതി ട്രഷറർ ശ്രീ എം മനേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ജെ ദിനേശ് ചിത്രരചന ക്ലാസ്സുകളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു, തുടർന്ന് അദ്ദേഹം സേവാ സന്ദേശം നൽകുകയും ചെയ്തു. ചിത്രരചന പഠിക്കുന്നതിനായി 31 കുട്ടികൾ യോഗത്തിൽ പങ്കെടുത്തു. ശ്രീമതി എം കെ രാധാമണി അവർകൾ ആണ് കുട്ടികൾക്കായി ക്ലാസുകൾ എടുക്കുന്നത്, സേവാഭാരതിയുടെ സ്ഥിരം സേവനമായി എല്ലാ ഞായറാഴ്ച ദിവസങ്ങളിലും 2 മണിക്കൂർ സമയത്തേക്കാണ് ക്ലാസുകൾ നിശ്ചയിച്ചിരിക്കുന്നത്.