
Oct 07, 2025 04:39 PM
കോട്ടയം : സ്വർഗീയ ദീക്ഷിത് ശ്രദ്ധാഞ്ജലിയോടനുബന്ധിച്ച് സേവാഭാരതി കോട്ടയം സമിതി, മലബാർ കാൻസർ സെന്ററുമായി ചേർന്ന് കാൻസർ ബോധവൽക്കരണ ക്ലാസും സ്വയം സ്തനാർബുദ പരിശോധന പരിശീലന പരിപാടിയും സേവാഭാരതി കോട്ടയം സമിതി പ്രസിഡന്റ് ശ്രീമതി ധന്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് സേവാഭാരതി കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.നീരജ് ഉദ്‌ഘാടനം ചെയ്തു സേവാ സന്ദേശവും നൽകി.
സമിതി സെക്രട്ടറി ശ്രീ അക്ഷയ് സ്വാഗതം പറഞ്ഞു, മലബാർ കാൻസർ സെന്റർ ഡോക്ടർമാരായ ഡോ.നീതു, ഡോ.ഫിനിസ് എന്നിവർ കാൻസർ ബോധവൽക്കരണത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും സ്തനാർബുദ നിർണ്ണയ പരിശീലനവും നൽകി. നേഴ്സ് നിഷ കോർഡിനേറ്റർ സന്തോഷ് എന്നിവർ പങ്കെടുത്തു. സേവാഭാരതി കോട്ടയം സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീമതി അഞ്ജലി നന്ദി പ്രകാശിപ്പിച്ചു.