May 20, 2025 12:18 PM
കോട്ടയം : ലഹരി വസ്തുക്കളുടെ ലഭ്യത കൂടിയതാണ് ലഹരി ഉപയോഗം കൂടുവാൻ കാരണം. ലഹരി വിരുദ്ധ ജനകീയ സമിതിയുടെ കോട്ടയം ജില്ലാ സമിതി രൂപീകരണ സദസ്സ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആലപ്പുഴ മെഡിക്കൽ കോളേജിലെ മാനസിക രോഗ വിഭാഗം ഡോക്ടർ ഗംഗ കൈമൾ, സമൂഹത്തിലെ ലഹരി ഉപയോഗം കൂടുവാൻ കാരണം ലഭ്യത കൂടുതലായതാണെന്നും, മുൻകാലങ്ങളെ അപേക്ഷിച്ചു ലഹരി ഉപയോഗിക്കുന്നവർ കൂടുതലും ചെറുപ്പക്കാരും കുട്ടികളും ആണെന്നും അവർ പറഞ്ഞു. ഇന്ന് ലഹരി ഉപയോഗിക്കുന്നവർ സമൂഹത്തിൽ കൂടുതൽ ബഹുമാന്യത കിട്ടുന്നതായും ഡോക്ടർ പറഞ്ഞു.
അഡ്വ സന്തോഷ് കണ്ണഞ്ചിറ അധ്യക്ഷനായിരുന്ന യോഗത്തിൽ റിട്ട എ എസ് പി ശ്രീ ജെ സന്തോഷ് കുമാർ, സിസ്റ്റർ പങ്കജം (ബ്രഹ്മകുമാരീസ് ), ദർശന ഡയറക്ടർ ഫാദർ എമിൽ പുലിക്കട്ടിൽ, ശ്രീ സണ്ണി ഏലംകുളം (സൺ ഇന്ത്യ ), ശ്രീകുമാർ സേവാഭാരതി , ശ്രീ എം വി ഉണ്ണികൃഷ്ണൻ, ശ്രീ ഷിജോ എബ്രഹാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
ലഹരി വിരുദ്ധ ജനകീയ സഭയുടെ കോട്ടയം ജില്ലയിലെ ഭാരവാഹികളെ രാഷ്ട്രീ സ്വയംസേവക സംഘം മാന്യ വിഭാഗ് സംഘചാലക് പി പി ഗോപി യോഗത്തിൽ പ്രഖ്യാപിച്ചു, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ മുഖ്യ രക്ഷാധികാരിയും ,റിട്ട എ എസ് പി ശ്രീ ജെ സന്തോഷ്‌കുമാർ പ്രസിഡന്റും, ഡോക്ടർ ബെഞ്ചമിൻ ജോർജ് വർക്കിങ് പ്രസിഡന്റും , ശ്രീ ഷിജു ജോർജ് ജനറൽ കൺവീനറുമായിട്ടുള്ള 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ആണ് യോഗത്തിൽ പ്രഖാപിച്ചത്.