Jun 26, 2025 03:18 PM
കോട്ടയം : കൂട്ടിക്കൽ ദുരിതബാധിതർക്കായി സേവാഭാരതി നിർമ്മിച്ച എട്ടു വീടുകളുടെ താക്കോൽദാനം ഇളങ്കാട് സുബ്രഹ്മണ്യ ക്ഷേത്ര മൈതാനത്ത് ചേർന്ന ചടങ്ങിൽ ബഹു. കേരള ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. സേവാഭാരതി ജില്ല അദ്ധ്യക്ഷ അഡ്വ. രശ്മി ശരത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സേവാഭാരതി കോട്ടയം ജില്ല ജനറൽ സെക്രട്ടറി ശ്രീ കെ ജി രാജേഷ് സ്വാഗതവും, സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ രഞ്ജിത് വിജയഹരി, ഇൻഫോസിസ് വൈസ് പ്രസിഡന്റ് & സെന്റർ ഹെഡ് ശ്രീ സുനിൽ ജോസ്, ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണകേരളം പ്രാന്തപ്രചാരക് ശ്രീ എസ് സുദർശൻ സേവാസന്ദേശം നൽകി. ബഹു ഗവർണർ യോഗത്തിൽ മുഖ്യ സന്ദേശം നൽകി, സേവാഭാരതി കോട്ടയം ജില്ല ഗവർണർക്ക് ഉപഹാരം സമർപ്പിച്ചു.